എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 10 സ്ഥാനാർഥികൾ മത്സരരംഗത്ത്.  ആകെ ലഭിച്ച 14 നാമനിർദ്ദേശ പത്രികകളിൽ  നാല് പത്രികകൾ തള്ളി.

സി.പി.ഐ.എം സ്ഥാനാർത്ഥി  കെ.ജെ ഷൈനിന്റെ ഡമ്മി സ്ഥാനാർത്ഥി ടെസ്സിയുടെയും ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥി  കെ.എസ് രാധാകൃഷ്ണന്റെ ഡമ്മി സ്ഥാനാർഥിയായ ഷൈജുവിന്റെയും പത്രികകൾ തള്ളി. സത്യവാങ്മൂലം കൃത്യമായി പൂരിപ്പിക്കാത്തതിനാലും കൃത്യമായ എണ്ണം നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാത്തതിനാലും സ്വതന്ത്ര സ്ഥാനാർത്ഥികളായ സിയാദ് വി.എ, നൗഷാദ് എന്നിവരുടെ പത്രികകളും സൂക്ഷ്മ പരിശോധനയിൽ തള്ളി.

മണ്ഡലം വരണാധികാരിയും  ജില്ലാ കളക്ടറുമായ എൻ.എസ്. കെ ഉമേഷിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. മണ്ഡലം പൊതു നിരീക്ഷക ശീതൾ ബാസവരാജ് തേലി ഉഗലെ സന്നിഹിത യായിരുന്നു.

ഏപ്രിൽ ഏട്ടിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

സൂക്ഷ്മ പരിശോധനക്ക് ശേഷം എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ

1. ആൻ്റണി ജൂഡി ( ട്വൻ്റി-20).
2. ഷൈൻ കെ ജെ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – മാർക്സിസ്റ്റ്).
3. രാധാകൃഷ്ണൻ (ഭാരതീയ ജനത പാർട്ടി).
4. ഹൈബി ഈഡൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്).
5. ജയകുമാർ (ബഹുജൻ സമാജ് പാർട്ടി)
6. രോഹിത് കൃഷ്ണൻ (സ്വതന്ത്രൻ)
7. സന്ദീപ് രാജേന്ദ്രപ്രസാദ് (സ്വതന്ത്രൻ)
8. സിറിൽ സ്കറിയ (സ്വതന്ത്രൻ)
9. ബ്രഹ്മകുമാർ (സോഷ്യൽ യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ – കമ്മ്യൂണിസ്റ്റ്)
10. പ്രതാപൻ (ബഹുജൻ ദ്രാവിഡ പാർട്ടി)