ആലപ്പുഴ: ലോക പ്രമേഹ ദിനമായ 14ന് പ്രമേഹരോഗികൾക്കായി ഏകദിന ശില്പശാല നടത്തുന്നു. ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ശിൽപശാല. പ്രമേഹരോഗ ചികിത്സകളും നിയന്ത്രണമാർഗങ്ങളെ സംബന്ധിച്ച് വിവിധ വിഷയങ്ങൾ പ്രതിപാദിക്കും. 14 ന് രാവിലെ ഒമ്പതിന് ആലപ്പുഴ സക്കറിയ ബസാറിലെ ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശില്പശാല ആലപ്പുഴ റ്റി.ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ.ഡോ. പുഷ്പലത ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ ഡോ.ബി.പദ്മകുമാർ, ഡോ.ഗോമതി. ഡോ.സി.വി.ഷാജി, ഡോ.ഗോപു ആർ ബാബു. ഡോ: പി.എസ്.ഷാജഹാൻ, ഡോ: ജി.മീര.ഡോ.എസ്.രൂപേഷ, ഡോ.ടി.കെ.സുമ, ഡോ.അരുൺ ,ഡോ.അനിൽ ദത്ത്് എന്നിവർ സംസാരിക്കും. പ്രമേഹരോഗികളിലെ പാദ പരിശോധന ഉൾപ്പെടെയുള്ള ചികിത്സകൾ സൗജന്യമാണ.് ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് 8891010 637