2024 ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ തുടങ്ങി. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നടക്കുന്ന തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂര്‍ സെന്റ്. തോമസ് കോളേജ് എന്നീ പരിശീലന കേന്ദ്രങ്ങളിലെ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകളിലും പൊതു നിരീക്ഷക പി. പ്രശാന്തി സന്ദര്‍ശനം നടത്തി പുരോഗതി വിലയിരുത്തി.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, സബ്കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) അതുല്‍ എസ്. നാഥ് തുടങ്ങിയവരും പൊതു നിരീക്ഷകയോടൊപ്പം സന്ദര്‍ശനത്തിനുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍-1, 2 എന്നീ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനങ്ങളാണ് വിവിധ കേന്ദ്രങ്ങളിലായി നടക്കുന്നത്. പരിശീലന കേന്ദ്രങ്ങളോട് ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തം മണ്ഡലത്തിലല്ലാതെ മറ്റുമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് പരിശീലന കേന്ദ്രങ്ങളില്‍ ഒരുക്കിയ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ 20 വരെ പോസ്റ്റല്‍ വോട്ട് ചെയ്യാം.
ഏപ്രില്‍ 20 വരെ പോസ്റ്റല്‍ വോട്ട് ചെയ്യാല്‍ കഴിയാത്തവര്‍ക്ക് കളക്‌ട്രേറ്റില്‍ ആര്‍.ഒ തലത്തില്‍ ഏപ്രില്‍ 22 മുതല്‍ 24 വരെയും സൗകര്യം ഒരുക്കും. തൃശ്ശൂര്‍, ആലത്തൂര്‍, ചാലക്കുടി എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം തൃശ്ശൂര്‍ പൂരം പ്രമാണിച്ച് ഏപ്രില്‍ 19 ന് ഒഴികെ 20 വരെ തുടരും.
ചെറുതുരുത്തി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കുന്നംകുളം ഗോഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂള്‍, തൃശ്ശൂര്‍ ടൗണ്‍ഹാള്‍, ചാവക്കാട് എം.ആര്‍ രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ഗുരുവായൂര്‍ ടൗണ്‍ഹാള്‍, തൃശ്ശൂര്‍ സെന്റ്. മേരീസ് കോളേജ്, തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂര്‍ സെന്റ്. തോമസ് കോളേജ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ്, കൊടുങ്ങല്ലൂര്‍ പി. വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജ്, ചാലക്കുടി സേക്രട്ട് ഹാര്‍ട്ട് കോളേജ്, കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം ഗവ. കോളേജ് എന്നീ കേന്ദ്രങ്ങളിലാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നടക്കുന്നത്. ജില്ലയിലെ 13 പരിശീലന കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.