വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. മേയ് 8 മുതൽ 10 വരെ കളമശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം.

വിവിധ വകുപ്പുകളുടെ നിയമങ്ങൾ, ടൗൺ ആൻഡ് കൺട്രി പ്ലാനിങ്, കെ.എസ്.ഇ.ബി, ഫയർ ആൻഡ് റെസ്ക്യൂ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ലേബർ, പൊലൂഷൻ കൺട്രോൾ ബോർഡ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി തുടങ്ങിയ വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട ലൈസൻസുകൾ, കെ സ്വിഫ്റ്റ് പോർട്ടൽ മുഖേനെയുള്ള അനുമതികൾ തുടങ്ങിയ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ മേയ് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി.