കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ  (റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ്) (രണ്ടാം ഭേദഗതി) റഗുലേഷൻസ്, 2024-ന്റെ കരടിന്മേലുള്ള രണ്ടാം പൊതുതെളിവെടുപ്പ് മെയ് 15 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ നടക്കും.

        ഈ വിഷയത്തിൽ മാർച്ച് 20 നു നടത്തിയ പൊതു തെളിവെടുപ്പിൽ പങ്കെടുക്കാനും അഭിപ്രായം രേഖപ്പെടുത്താനും സാധിക്കാത്തവർക്ക് മെയ് 15 ലെ പൊതുതെളിവെടുപ്പിൽ അഭിപ്രായം രേഖപ്പെടുത്താം. മാർച്ച് 20നു നടന്ന പൊതുതെളിവെടുപ്പിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിച്ചവരും താപാൽ/മെയിൽ മുഖാന്തിരം അഭിപ്രായം രേഖപ്പെടുത്തിയവരും മേയ് 15 ന് നടക്കുന്ന രണ്ടാം തെളിവെടുപ്പിൽ പങ്കെടുക്കേണ്ടതില്ല. പൊതുതെളിവെടുപ്പിൽ ഇതിനകം അഭിപ്രായം അറിയിച്ചിട്ടില്ലാത്ത പൊതുജനങ്ങൾക്കും മറ്റു താൽപര്യമുള്ള കക്ഷികൾക്കും 15ന്  നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങൾ സമർപ്പിക്കാം.