സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന ഭാഷാകോഴ്സായ പച്ചമലയാളത്തിന്റെ രജിസ്‌ട്രേഷന്‍   മേയ് 31 വരെ നീട്ടി. 17 വയസ് പൂര്‍ത്തിയായവര്‍ക്ക്   അപേക്ഷിക്കാം.     രജിസ്‌ട്രേഷന്‍ ഫീസ് -500 രൂപ; കോഴ്സ്ഫീസ്- 3500 രൂപ. ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍.
അപേക്ഷാഫോം സാക്ഷരതാമിഷന്റെ www.literacymission.org വെബ്‌സൈറ്റില്‍. ഫീസുകള്‍ സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറുടെ തിരുവനന്തപുരം എസ് ബി ഐ ശാസ്തമംഗലം ബ്രാഞ്ചിലുള്ള 88444973213 (ഐ എഫ് എസ് സി- SBIN0070023) അക്കൗണ്ടില്‍ അടയ്ക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ ഹാര്‍ഡ് കോപ്പി, രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ നല്‍കാം.   ഫോണ്‍- 9847723899.