കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കിഡ്), ‘ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – ബിസിനസ് ഓട്ടോമേഷന്‍ ടു സോഷ്യല്‍ മീഡിയ ഇന്റഗ്രേഷന്‍’ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. മെയ് 22 മുതല്‍ 24 വരെ കളമശ്ശേരിയില്‍ കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍/എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പങ്കെടുക്കാം.
ഡിജിറ്റല്‍ പ്രമോഷനുകള്‍, ഇ-മെസേജിംഗ് മാനേജ്മെന്റ്, ഫേസ്ബുക്ക് ഓട്ടോമേഷന്‍, ഇന്‍സ്റ്റഗ്രാം അനലിറ്റിക്സ്, മീഡിയ പ്രമോഷനുകളും പ്രൊഡക്ഷനുകളും, ബിസിനസ് ഓട്ടോമേഷന്‍, പരമ്പരാഗത വിപണികളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സ്വാധീനം; പ്രാക്ടിക്കല്‍ സെഷനുകള്‍ പരിശീലനത്തില്‍ ഉള്‍പ്പെടും.
ഫീസ് 2,950 രൂപ. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപ. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപയും, 800 രൂപ താമസം കൂടാതെയും. http://kied.info/training-calender/ മെയ് പതിനെട്ടിനകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് ഫീസ് അടയ്ക്കാം. ഫോണ്‍ : 0484 2532890, 2550322, 9188922800.