എനർജി കൺസർവേഷൻ ആക്റ്റ് പ്രകാരം അന്വേഷണം നടത്തി പിഴ ചുമത്തുന്നതിന് നിയോഗിച്ചിട്ടുള്ള അഡ്ജുഡിക്കേറ്റിംഗ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ട വിധവും ഫീസും അപേക്ഷ പരിഗണിക്കുന്ന രീതിയും പ്രതിപാദിക്കുന്ന റഗുലേഷൻസ് കരടിൽ പൊതുതെളിവെടുപ്പ് 22ന് രാവിലെ 11ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തിരുവനന്തപുരത്തെ കോർട്ട് ഹാളിൽ നടക്കും.

റഗുലേഷന്റെ കരട് www.erckerala.orgയിൽ നൽകിയിട്ടുണ്ട്. പൊതുതെളിവെടുപ്പിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നവർ 21ന് ഉച്ചയ്ക്ക് 12നകം പേരും വിശദവിവരങ്ങളും ഫോൺനമ്പറും kserc@erckerala.orgയിൽ അറിയിക്കണം. ഇമെയിൽ വഴിയും അഭിപ്രായങ്ങൾ അറിയിക്കാം. തപാൽ, ഇ മെയിൽ വഴി അറിയിക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ. പി. എഫ്. സി ഭവനം, സി വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ 22ന് വൈകിട്ട് 5 വരെ സ്വീകരിക്കും.