ആലപ്പുഴ : മിൽമയുടെ നവീകരിച്ച ഫാക്ടറി, മെയ്സ് സൈലോ, ഓട്ടോമാറ്റിക് കണ്ട്രോൾ സംവിധാനം എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം 12 ന് രാവിലെ 10 മണിക്ക് ചേർത്തല പട്ടണക്കാട് കാലിത്തീറ്റ ഫാക്ടറി കോമ്പൗണ്ടിൽ് നടക്കും. സംസ്ഥാന വനം /ക്ഷീരവികസന /മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. യോഗത്തിൽ അരൂർ എം.എൽ.എ എ.എം ആരിഫ് അധ്യക്ഷം വഹിക്കും. ഇതോടൊപ്പം മെയ്സ് സൈലോയുടെ ഉദ്ഘാടനം എം.പി കെ. സി വേണുഗോപാലും, ആധുനികവത്കരിച്ച ഓട്ടോമാറ്റിക് കണ്ട്രോൾ സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സെക്രട്ടറി അനിലും നിർവഹിക്കും.