കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യവസായിക പരിശീലന വകുപ്പിനു കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ഐ.ടി.ഐകളിലായി 13 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്ത 260 സീറ്റുകളിലേക്കാണ് പ്രവേശനം. www.labourwelfarefund.in വഴി ഓൺലൈനായി ജൂൺ 30 വരെ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ സ്റ്റൈപന്റ് നൽകും.