പഴം പച്ചക്കറി എന്നിവയിലെ  മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിൽ സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ജൂൺ 11 മുതൽ 15 വരെ കളമശേരിയിൽ ഉള്ള KIED ക്യാമ്പസിൽ വെച്ചാണ് പരിശീലനം. 3,540 രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, GST ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്.

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ KIED ന്റെ വെബ്സൈറ്റ് ആയ www.kied.info/training-calender/ ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് : 0484 2532890 / 2550322 / 9188922800.