ഇ നാട് യുവജനസഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു
കോട്ടയം: സഹകരണസംഘങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ആരംഭിച്ചതായി സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ. വെളിയന്നൂരിലെ ഇ നാട് യുവജനസഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ നാട് സഹകരണസംഘത്തിന്റെ ഉൽപന്നങ്ങൾ ഗുണനിലവാര പരിശോധന നടത്തി കയറ്റുമതി സാധ്യമാക്കുന്നതിനുള്ള നടപടികൾ സഹകരണവകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിൽ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുവജനസഹകരണ സംഘങ്ങൾ ആരംഭിക്കാനെടുത്ത തീരുമാനം മികച്ചതായിരുന്നുവെന്നാണ് ഈ നാടിന്റെ വിജയം കാണിക്കുന്നത്. പുതിയ സഹകരണനിയമഭേദഗതിയിൽ യുവാക്കളെ നേതൃസ്ഥാനത്തേക്കു കൊണ്ടുവരുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ശൈശവ ദശയിലുള്ളപ്പോൾ തന്നെ ഇ നാട് യുവജനസഹകരണസംഘത്തിന് 50 ലക്ഷം രൂപ ലാഭത്തിലെത്താനായി എന്നത് ചെറിയ നേട്ടമല്ല. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി എല്ലായിടത്തും സഹകരണസംഘങ്ങൾ തുടങ്ങും. സഹകരണമേഖലയിലെ സമഗ്രപരിഷ്കരണം ലക്ഷ്യമിട്ടുള്ള സഹകരണബിൽ ചട്ടമാക്കി ജൂലൈയിൽ വിജ്ഞാപനം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇ നാട് പുറത്തിറക്കിയ ഇനാട്് സൈലം ബയോമീൽസ് ജൈവവളങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ എന്നിവയുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന് കൈമാറി മന്ത്രി നിർവഹിച്ചു.
മുഖ്യമന്ത്രിയുടെ 100 ദിനകർമപരിപാടിപാടിയിൽ ഉൾപ്പെടുത്തി 2021 സെപ്റ്റംബർ ആറിന് പ്രവർത്തനമാരംഭിച്ച ഇ നാട് യുവജനസഹകരണസംഘം ഉറവിട മാലിന്യ നിർമാർജന രംഗത്ത് പുതിയ മാത
ക സൃഷ്ടിച്ചാണ് മുന്നേറുന്നത്. സഹകരണവകുപ്പിന്റെ ശുചിത്വം സഹകരണം പദ്ധതി ഉൾപ്പെടെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചിത്വപദ്ധതികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട് ഈ നാട്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിന്റെ സ്റ്റാർട്ടപ്പായ ഫോബ് സൊല്യൂഷൻസുമായി ചേർന്നാണ് മാലിന്യനിർമാർജന രംഗത്ത് വൈവിധ്യപൂർണമായ പദ്ധതികൾ നടപ്പാക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വവും പരിശീലനവും നൽകുന്നതിനായാണ് ഈ നാട് ക്യാമ്പസ് പഠന-ഗവേഷണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി മുകേഷ് കെ. മണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ ,ഈ നാട് സഹകരണ സംഘം പ്രസിഡന്റും വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സജേഷ് ശശി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എം മാത്യൂ, വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, ഉഴവൂർ ബ്ളോക്ക് പഞ്ചായത്തംഗം രാജു ജോൺ, വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു മാത്യൂ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റ് എ.വി. റസൽ, കാപ്കോസ് ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, സഹകരണവകുപ്പ് കോട്ടയം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എൻ. വിജയകുമാർ, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ്, കെയ്കോ ഡയറക്ടർ ജോസ് മാത്യു,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കൽ, സ്റ്റാർട്ടപ്പ് വാലി സി.ഇ.ഒ. ഡോ. ഷെറിൻ സാം ജോസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മിനി ഗിരീഷ്, അസിസ്റ്റന്റ് രജിസ്ട്രാർമാരായ ഡാർലിങ് ചെറിയാൻ ജോസഫ്, ബീന എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.