കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ പത്താം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്കാദമി തിരുവനന്തപുരം സെന്ററിലെ ബി. ഭരത് ചന്ദ്രൻ ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ സച്ചിൻ സണ്ണി രണ്ടാം റാങ്കിനും തിരുവനന്തപുരം സെന്ററിലെ പി.വി.വിഗ്നേഷ് സ്വാമി മൂന്നാം റാങ്കിനും അർഹരായി.

കന്യാകുമാരി  പൊൻമനയിൽ മംഗലം സൗപർണികയിൽ ബാലചന്ദ്രന്റെയും, തങ്കമണിയുടെയും  മകനാണ് ഒന്നാം റാങ്ക് നേടിയ ബി. ഭരത് ചന്ദ്രൻ. പെരുമ്പാവൂർ കൂവപ്പടി മാവേലി വീട്ടിൽ സണ്ണിയുടേയും മീനയുടേയും മകനാണ് രണ്ടാം റാങ്ക് നേടിയ സച്ചിൻ സണ്ണി. തിരുവനന്തപുരം ചെമ്പഴന്തി മണയ്ക്കൽ ഡ്യൂ ഡ്രോപ്പ് CRA/C1-ൽ വിജയകുമാരന്റെയും ഡോ.ഗ്രീഷ്മലതയുടെയും മകനാണ് മൂന്നാം റാങ്ക് നേടിയ പി.വി.വിഗ്നേഷ് സ്വാമി. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ൽ ലഭിക്കും.