ലോക കേരള സഭയുടെ ഭാഗമായി നടന്ന മേഖല യോഗത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ വിവിധ സാധ്യതകൾ ചർച്ച ചെയ്തു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ 19 ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഭൂരിഭാഗം ആഫ്രിക്കൻ രാജ്യങ്ങളിലെയും കാർഷിക മേഖലയിലെ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് പ്രതിനിധികൾ പറഞ്ഞു. ഫലഭൂഷ്ഠമായ മണ്ണ് അനുകൂലമായ കാലാവസ്ഥ എന്നിവ വലിയ സാധ്യത നൽകുന്നു.

വിദ്യാഭ്യാസ മേഖലയിലും ആഫ്രിക്കൻ രാജ്യങ്ങളെ കേരളത്തിന് പ്രയോജനപ്പെടുത്താനാകും. ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാർഥികളെ കേരളത്തിൽ എത്തിക്കാനുള്ള പരിശ്രമം ഉണ്ടാകണം. ടൂറിസം നിർമ്മാണ മേഖല തുടങ്ങിയവയിലും വലിയ സാധ്യതകൾ നിലനിൽക്കുന്നതായി പ്രതിനിധികൾ പറഞ്ഞു. ആഫ്രിക്കയിലെ യഥാർത്ഥ സാഹചര്യവും സാധ്യതകളും മനസ്സിലാക്കാൻ ചർച്ചയിലൂടെ സാധിച്ചതായി മന്ത്രി പറഞ്ഞു. ചർച്ചയിൽ എംഎൽഎമാരായ കെ.ഡി പ്രസേനൻ, എസി മൊയ്തീൻ എന്നിവരും പങ്കെടുത്തു.