കല്ലേപ്പുള്ളി എന്‍.ജി.ഒ കോളനിയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സുകളുടെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നും പണം മുടക്കി നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് വിലകല്‍പ്പിക്കാനും സംരക്ഷിക്കാനും എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കുള്ള 12ഉം ക്ലാസ് ത്രീ ജീവനക്കാര്‍ക്കുള്ള ആറും ഉള്‍പ്പെടെ 18 ക്വാട്ടേഴ്‌സുകളാണ് പുതിയ കെട്ടിടത്തിലുള്ളത്. വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ വെങ്കിടേഷ് അധ്യക്ഷയായ പരിപാടിയില്‍ എ.ഡി.എം ടി.വിജയന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ദിലീപ് ലാല്‍ പി.ഡബ്ള്‍യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയശ്രീ എന്നിവര്‍ സംസാരിച്ചു.