കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ ഫയലുകൾ ഓഡിറ്റ് ചെയ്തു റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനും അതോടൊപ്പം കരാറിൽ ഏർപ്പെടുന്ന തീയതി മുതൽ ബോർഡിന്റെ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനും ടാക്സ് റിഫണ്ട് തുടർ പ്രവർത്തികൾക്കുമായി അംഗീകൃത സി എ ഓഡിറ്റർമാരിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്നിന് വൈകിട്ട് മൂന്നു മണി. കൂടുതൽ വിവരങ്ങൾക്ക് : 0471 2448093.