തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട് സ്വാശ്രയ കോളേജായ കോഴിക്കോട് മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്‌സി. (എം.എൽ.റ്റി.) കോഴ്‌സിന് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള അപേക്ഷകർ സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ / പുന:ക്രമീകരണം ജൂലൈ 31ന് വൈകിട്ട് 5 മണി വരെ നടത്താം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
