മലപ്പുറം ജില്ലയിലെ ഒരു അർദ്ധ സർക്കാ൪ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കൊമേഴ്സിലോ മാത്തമാറ്റിക്സിലോ ഉള്ള ബിരുദം, സമാന തസ്തികയിലുള്ള ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ സ്കിൽസ് & കമ്മാ൯ഡ് ഓൺ ടാലി എന്നിവയാണ് യോഗ്യത.

2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വയസിൽ ഇളവ് ബാധകമല്ല. ശമ്പളം  21175 രൂപ. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ ആറിനകം  പേര് രജിസ്റ്റർ ചെയ്യണം.       നിശ്ചിത സാമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ തുറന്ന  മത്സര വിഭാഗത്തിൽ നിന്നും പരിഗണിക്കാവുന്നതാണ്.