വിമുക്തഭടന്മാർക്കും ആശ്രിതർക്കുമായി സൈനിക ക്ഷേമ വകുപ്പും ഐ.സി.ടി അക്കാദമി ഓഫ് കേരളയും സംയുക്തമായി നടത്തുന്നതും, കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കാൻ ഏറെ സാധ്യതയുള്ളതുമായ ഒരു മാസം ദൈർഘ്യമുള്ള മൊബൈൽ ഫോൺ ടെക്നോളജി കോഴ്സ് തിരുവനന്തപുരം ജില്ലയിലും, വീഡിയോ എഡിറ്റിങ് കോഴ്സ് എറണാകുളം ജില്ലയിലും സൗജന്യമായി നടത്തുന്നു. താത്പര്യമുള്ളവർ ജൂൺ 30ന് മുമ്പ് സൈനിക ക്ഷേമ ഡയറക്ടറേറ്റിന്റെ dswplanfund2024@gmail.com എന്ന ഇ-മെയിലിൽ ബയോഡേറ്റ സഹിതം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 2304980, 9567126304