തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സ് പ്രവേശനത്തിന് റഗുലർ അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ് റീജണൽ സെന്ററുകളിലും ഹെഡ് ഓഫീസിലും ജൂൺ 27 ന് നടത്തും.

 www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നേരിട്ട് ഹാജരായി രാവിലെ 11 മണിയ്ക്കകം രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ എൻ.ഒ.സി കൊണ്ടുവരേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364