65ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ യൂണിയന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രസംഗ മത്സരം നവംബര്‍ 13ന് രാവിലെ 10ന് കാസര്‍ഗോഡ് ജില്ലാ സഹകരണ ബാങ്ക് ഹെഡ് ആഫീസ് ആഡിറ്റോറിയത്തില്‍ നടക്കും.  ജില്ലാതല പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ സാക്ഷ്യപത്രം സഹിതം എത്തിച്ചേരണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍-സെക്രട്ടറി അറിയിച്ചു.