കേരള നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി നവംബര്‍ 15ന് രാവിലെ 10ന് കണ്ണൂര്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും കണ്ണൂര്‍ മാപ്പിള ബേ, അഴീക്കല്‍ തുറമുഖം, തലായ് ഫിഷിംഗ് ഹാര്‍ബര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പൊതുവായതും വ്യക്തിഗതവുമായ പരാതികള്‍ ചെയര്‍മാന്‍, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി എന്ന മേല്‍വിലാസത്തില്‍ സമിതിക്ക് നേരിട്ട് നല്‍കാന്‍ അവസരമുണ്ട്.
