സ്കോൾ-കേരള മുഖേന ദേശീയ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സ് രണ്ടാം ബാച്ചിലേക്കുള്ള (2024-25) പ്രവേശന തീയതി ദീർഘിപ്പിച്ചു. പിഴയില്ലാതെ ജൂലൈ 12 വരെയും 100 രൂപ പിഴയോടുകൂടി ജൂലൈ 22 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദ്ദേശങ്ങൾക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന / ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.