മുഴുവന്‍ ഭൂവുടമകളെയും കണ്ടെത്തി മുഴുവന്‍ ഭൂപ്രദേശവും റിസര്‍വ്വേ ചെയ്ത് പരാതി രഹിതമായ നിലയില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഭൂവുടമസ്ഥര്‍ പരിശോധിച്ച് വ്യക്തത വരുത്തി പൂര്‍ണമായും കുറ്റമറ്റ രീതിയില്‍ റെക്കോഡുകള്‍ റവന്യൂ ഭരണത്തിന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് തന്നെ കൂടുതല്‍ വില്ലേജുകള്‍ ആദ്യ ഘട്ടത്തില്‍ റവന്യൂ ഭരണത്തിന് കൈമാറാന്‍ തയ്യാറാകുന്നത് ജില്ലയിലാണ്.
ഈ വില്ലേജുകളിലെയും ഭൂവുടമകള്‍ക്ക് ‘ എന്റെ ഭൂമി ‘ പോര്‍ട്ടലിലൂടെ സിറ്റിസണ്‍ ലോഗിന്‍ ചെയ്ത് സര്‍വ്വെ വിവരങ്ങള്‍ പരിശോധിക്കാം. ക്യാമ്പ് ഓഫീസില്‍ സന്ദര്‍ശിച്ചോ, ചാര്‍ജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടോ പരിശോധിക്കാവുന്നതാണ്. എന്റെ ഭൂമി പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാനുള്ള വിലാസം – htpp://entebhoomi.kerala.gov. ഇനി ഡിജിറ്റല്‍ സര്‍വ്വേ നടക്കുന്ന വില്ലേജുകളിലെ ഭൂവുടമകള്‍ കൈവശ അതിര്‍ത്തി കാണിച്ചു കൊടുത്തും പട്ടയം രേഖകള്‍ എന്നിവ നല്‍കിയും മൊബൈല്‍ നമ്പര്‍, പാസ്സ് കോഡ് എന്നിവ നല്‍കിയും സഹകരിക്കേണ്ടതാണ്.