ഉദ്ഘാടനം ജൂലൈ ആറിന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും
തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ക്കായി നിര്‍മിക്കുന്ന ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിന് സജ്ജമായി. ടര്‍ഫിന്റെ ഉദ്ഘാടനം ജൂലൈ ആറിന് (ശനി) രാവിലെ 10 മണിക്ക് സംസ്ഥാന ആരോഗ്യ, വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാവും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തും.
താമസക്കാരായ കുട്ടികളുടെ കായിക ഉന്നമനത്തിനായാണ് ടര്‍ഫ് നിര്‍മിച്ചത്. കുട്ടികളുടെ ഫുട്‍ബോളിനോടുള്ള അഭിരുചി പരിഗണിച് വനിതാ ശിശു വികസന വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 3,20,000 രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് ടര്‍ഫിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് കെയർ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച ജില്ലാതല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ മൂന്നു വർഷവും തുടർച്ചയായി തവനൂർ ഗവ ചിൽഡ്രൻസ് ഹോം ആയിരുന്നു ജേതാക്കളായത്.