കേ സ്റ്റോറിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വിപുലമാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ജില്ലയിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും കെ സ്റ്റോര്‍ റേഷന്‍ ലൈസന്‍സി മാരുടെയും അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പന്ത്രണ്ട് സ്റ്റോറുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഓണത്തിന് മുമ്പായി 30 കെ സ്റ്റോറുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ ഷോപ്പുകളോട് ചേര്‍ന്നാണ് കെ സ്റ്റോര്‍ പ്രവര്‍ത്തിക്കുക. ഗ്യാസ് സിലിണ്ടര്‍ സാമ്പത്തിക ഇടപാട് സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സജ്ജമാക്കുന്നത്. സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട വ്യവസായ സംരംഭകരുടെ ഉല്‍്പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ കെ സ്റ്റോറിലൂടെ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.
ന്യായ വിലയ്ക്ക് ഗുണമേന്‍മയോടുകൂടിയ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നതിനാല്‍ പൊതുവിതരണ കേന്ദ്രങ്ങളിലെ വില്‍പനയില്‍ ഓരോ മാസവും വര്‍ധനവ് ഉണ്ടാകുന്നുണ്ട്. എഫ്.സി.ഐ ഗോഡൗണുകളിലെ ഉത്പന്നങ്ങള്‍ സംയുക്ത പരിശോധന നടത്തി ഗുണമേന്‍മ ഉറപ്പുവരുത്തിയതിന് ശേഷമാണ് വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. കേടായ ഉത്പന്നങ്ങള്‍ റേഷന്‍ കടകളിലെത്തിയാല്‍ ഉടനെ അവ തിരിച്ചെടുക്കുന്നതിനും പകരം ഗുണമേന്മയുള്ളവ എത്തിക്കുന്നതിനുമുള്ള സംവിധാനങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ മാധവന്‍ പോറ്റി, കൃഷ്ണ നായ്ക്, ഗംഗാധര, സപ്ലൈകോ ഡിപ്പോ മാനേജര്‍ എം. രവീന്ദ്രന്‍, ദാക്ഷായണി, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍, എന്‍.എഫ്.എസ്.എ ഓഫീസ് ഇന്‍ചാര്‍ജ്ജ്മാര്‍, കെ സ്റ്റോര്‍ റേഷന്‍ ലൈസന്‍സിമാര്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരുടെയും നിര്‍മ്മിതി കേന്ദ്രത്തിന്റെ യോഗം ചേര്‍ന്നു. ബട്ടത്തൂരില്‍ ആരംഭിക്കുന്ന ടാങ്കര്‍ലോറി കാലിബ്രേഷന്‍ യൂണിറ്റിന്റെയും ഓഫീസ് കെട്ടിടത്തിന്റെയും നിര്‍മ്മാണ പ്രവൃത്തി പുരോഗതി വിലയിരുത്തി. ടാങ്കര്‍ലോറി കാലിബ്രേഷന്‍ യൂണിറ്റിന്റെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍മാരായ വി.കെ അബ്ദുല്‍ ഖാദര്‍, പി. ശ്രീനിവാസ, അഭിലാഷ്, താലൂക്ക്തല ഓഫീസര്‍മാര്‍, നിര്‍മ്മിതി കേന്ദ്രം ജനറൽ മാനേജര്‍ ഇ.പി രാജ്‌മോഹന്‍, സൂപ്പര്‍വൈസര്‍ വി വി ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.