സ്‌കോൾ കേരള 2024 മെയ് മാസത്തിൽ നടത്തിയ ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്‌സ് യോഗ കോഴ്‌സ് ആദ്യ ബാച്ച് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 441 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 423 വിദ്യാർഥികൾ നിശ്ചിത യോഗ്യത നേടി. വിജയ ശതമാനം 97.47. പരീക്ഷാ ഫലം സ്‌കോൾ-കേരള വെബ് സൈറ്റിൽ (www.scolekerala.org) ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് വെബ്സൈറ്റിൽ നിന്നും  ലഭിക്കും.

ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം, സ്‌ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂലൈ 12 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം സ്‌കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണ്ണയത്തിന് ഒരു പേപ്പറിന് 500 രൂപയും, സ്‌ക്രൂട്ടിണിക്ക് ഒരു പേപ്പറിന് 200 രൂപയും, ഫോട്ടോ കോപ്പിയ്ക്ക് ഒരു പേപ്പറിന് 250 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായും ഓഫ്‌ലൈനായും അടയ്ക്കാം. ഓഫ്‌ലൈനായി ഫീസ് അടയ്ക്കുന്നതിന് സ്കോൾ -കേരള വെബ്സൈറ്റിലെ ‘ജനറേറ്റ് ചെലാൻ” എന്ന ലിങ്കിൽ നിന്നും ചെലാൻ ജനറേറ്റ് എടുത്ത് പോസ്റ്റ് ഓഫീസിൽ ഫീസ് അടയ്ക്കാം. ഫീസ് അടച്ച അസൽ ചെലാൻ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമുള്ള അപേക്ഷ എന്നിവ സ്രെകട്ടറി, ബോർഡ് ഓഫ് യോഗ എക്‌സാം, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സമർപ്പിക്കണം.