2024-25 അധ്യയന വർഷത്തെ സെൻട്രൽ സീറ്റ് അലോട്ട്മെന്റ് ബോർഡ് (CSABNEUT 2023 ലക്ഷ്യദ്വീപ് ക്വാട്ട) സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് ആറിന് തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്താൻ തീരുമാനിച്ചു. രാവിലെ 11 മുതൽ 11.30 വരെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യാം. ആവശ്യമായ രേഖകളും ജെഇഇ സ്കോർ കാർഡും ഫീസ് ഇനത്തിൽ 5000 രൂപയും കൊണ്ടുവരണം. വിശദവിവരങ്ങൾക്ക്: 0471 2561313, 9400006510