ഗവൺമെന്റ് / ഗവൺമെന്റ്-എയ്ഡഡ്/ ഐഎച്ച്ആർഡി/ കേപ്/എൽബിഎസ് സ്വാശ്രയ  പോളിടെക്‌നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് അഡ്മിഷൻ ലഭിച്ച എല്ലാവരും (നേരത്തെ ഫീസ് അടച്ചു അഡ്മിഷൻ എടുത്തവർ ഒഴികെ) അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം.

രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ നേടുവാൻ ആഗ്രഹിക്കുന്നവർ 17ന് വൈകിട്ട് നാലുമണിയ്ക്ക് മുമ്പ് അഡ്മിഷൻ നേടണം.