സംസ്ഥാനത്ത് നാഷണൽ സർവീസ് സ്‌കീമിന്റെ വിവിധ സെല്ലുകളിൽ നിലവിലുള്ള സെൽഫ് ഫിനാൻസിംഗ് യൂണിറ്റുകൾ ഫണ്ടഡ് യൂണിറ്റുകളാക്കാനും യൂണിറ്റുകൾ നിലവിലുള്ള സ്ഥാപനങ്ങളിൽ പുതിയതായി അധികം ആവശ്യമുള്ള യൂണിറ്റുകൾ അനുവദിക്കുന്നതിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു.

അതാത് പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ മുഖേന  12 നകം സംസ്ഥാന എൻ.എസ്.എസ് ഓഫീസിൽ സമർപ്പിക്കണം.  യൂണിറ്റുകൾ ഇല്ലാത്ത കോളജ്/സ്‌കൂളുകൾക്ക്, പുതിയ യൂണിറ്റുകൾ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ statensskerala@gmail.com ലേക്ക് നൽകാം. വിശദ വിവരങ്ങൾക്ക്:   0471 2308687, 9895096786.