നാറ്റ്പാക്കിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി താത്കാലിക അടിസ്ഥാനത്തിൽ (ദിവസ വേതന വ്യവസ്ഥയിൽ) എംപാനൽ ചെയ്യുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി 29 ന് രാവിലെ 9 മണിക്ക് നാറ്റ്പാക്കിന്റെ ആക്കുളം ഓഫീസിൽ അഭിമുഖത്തിനായി എത്തണം. പത്താം ക്ലാസ്/ തത്തുല്യമാണ് യോഗ്യത. സർക്കാർ/ അർദ്ധ സർക്കാർ/ പ്രമുഖ സ്ഥാപനം എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ/ സർവ്വേ/ ലബോറട്ടറികളിലെ (ഹൈവേ എൻജിനിയറിങ് ലാബ്) രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാവണം.