മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നവംബര്‍ 13ന് രാവിലെ 11ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ശബരിമല ദര്‍ശനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. യോഗത്തിന് ശേഷം സമിതി (2011-14) യുടെ രണ്ടാമത് റിപ്പോര്‍ട്ടിലെയും സമിതി (2016 -19) യുടെ ഒന്നാമത് റിപ്പോര്‍ട്ടിലെയും ശിപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി സമിതി നേരിട്ട് വിലയിരുത്തും.
നിയമസഭാ സമിതി സിറ്റിംഗ് 15ന് കണ്ണൂരില്‍
കേരള നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേം സംബന്ധിച്ച സമിതി നവംബര്‍ 15ന് രാവിലെ 10ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വകുപ്പുകളിലെ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. യോഗാനന്തരം സമിതി കണ്ണൂര്‍ മാപ്പിള ബേ, അഴീക്കല്‍ തുറമുഖം, തലായ് ഫിഷിംഗ് ഹാര്‍ബര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പൊതുവായതും വ്യക്തിഗതവുമായ പരാതികള്‍ ചെയര്‍മാന്‍, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി എന്ന മേല്‍വിലാസത്തില്‍ സമിതിയ്ക്ക് നേരിട്ട് നല്‍കാം.