തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ ഒഴിവുള്ള ഒരു ബി.എച്ച്.എം.എസ് (എസ്.സി കാറ്റഗറി)സീറ്റിലേക്ക് കേരള എന്‍ട്രന്‍സ് കമ്മീഷണറുടെ 2018 19 ലെ മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്.സി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് തത്സമയ പ്രവേശനം നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും നീറ്റിന്റെ അഡ്മിറ്റ് കാര്‍ഡും എന്‍ട്രന്‍സ് കമ്മീഷണറുടെ മാര്‍ക്ക് ഡേറ്റാ ഷീറ്റും ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള നിരാക്ഷേപപത്രവും /ഒടുവില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റും സഹിതം നേരിട്ട് നവംബര്‍ 13ന് രാവിലെ 10ന് തിരുവനന്തപുരം ഐരാണിമുട്ടത്തെ ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിംഗ് ഓഫീസറുടെ ഓഫീസില്‍ ഹാജരാകണം. 11 മണിക്ക് ശേഷം ഹാജരാകുന്നവരെ പങ്കെടുപ്പിക്കില്ല. 11 മണിക്ക് ശേഷം ഹാജരാകുന്നവരെ പങ്കെടുപ്പിക്കില്ല. എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റ് മുഖേന സര്‍ക്കാര്‍ മെരിറ്റ് സീറ്റുകളില്‍ ബി.എച്ച്.എം.എസിന് പ്രവേശനം ലഭിച്ചവര്‍ അഡ്മിഷന് അര്‍ഹരല്ല. ഫോണ്‍: 0471 2459459.
