സാമൂഹിക പ്രതിബദ്ധതയോടെ നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍ സാധാരണക്കാര്‍ക്കും ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സഹകരണ വകുപ്പിനു കീഴിലുള്ള മുട്ടത്തറ എന്‍ജിനിയറിംഗ് കോളേജില്‍ ദേശീയതലത്തില്‍ ‘ഓട്ടോമേഷന്‍ 2 ഗ 18’ എന്ന റോബോട്ടിക്‌സ് ശില്‍പശാല തുടങ്ങി. ഞായറാഴ്ച സമാപിക്കും. കോളേജിലെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഐ.ഐ.ടി കാണ്‍പൂരില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യയിലെ വിവിധ എന്‍ജിനിയറിംഗ് കോളേജുകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ശില്പശാല കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജി.എല്‍ വത്സല ഉദ്ഘാടനം ചെയ്തു. പ്രൊഫ.ശിവതാണു.എല്‍, പ്രൊഫ.ചെമ്പക് കുമാര്‍, അസി.പ്രൊഫ.അരുണ.പി.എല്‍ എന്നിവര്‍ സംസാരിച്ചു.