സംസ്ഥാന വനിത കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷ’ എന്ന വിഷയത്തില്‍ പാലക്കാട് ലുലു മാളിലെ ജീവനക്കാര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തില്‍ രാത്രി യാത്രാ വേളകളില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ അവരില്‍ നിന്നും നേരിട്ട് മനസിലാക്കി, അവ തരണം ചെയ്യുന്നതിനായി അവര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. പ്രസ്തുത വിഷയത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍, സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം പ്രത്യേക അവബോധ ക്യാമ്പയിനുകള്‍ നടത്തുന്നുണ്ട്.
ലുലു മാള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാകേഷ് അധ്യക്ഷത വഹിച്ചു. വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സി ഐശ്വര്യ വിഷയാവതരണം നടത്തി. ലുലു മാള്‍ എച്ച്.ആര്‍ മാനേജര്‍ ജി രാകേഷ്, ട്രെയിനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് മാനേജര്‍ അരുണ്‍ ഗോകുല്‍ എന്നിവര്‍ സംസാരിച്ചു.
