തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 36,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ സൈറ്റോജനറ്റിസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. എം.എസ്‌സി ലൈഫ് സയൻസ് ബിരുദവും സൈറ്റോജനറ്റിക് ടെക്‌നിക്കിൽ മൂന്നു വർഷത്തെ ക്ലിനിക്കൽ പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ജൂലൈ 31ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.