കേന്ദ്ര മാനവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2024-25 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (പുതിയത്/ പുതുക്കൽ) https://scholarships.gov.in വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
അപേക്ഷകർ കേരള ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2024ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരും ആയിരിക്കണം. കറസ്പോണ്ടൻസ് കോഴ്സ്, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ, ഡിപ്ലോമ കോഴ്സ് എന്നിവയ്ക്ക് ചേർന്ന് പഠിക്കുന്നവർക്ക് സ്കോളർഷിപ്പിന് അർഹതയില്ല. പ്രായം 18നും 25നും മധ്യേ. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപ കവിയരുത്. അപേക്ഷ ഒക്ടോബർ 31നകം നൽകണം. വിശദവിവരങ്ങൾക്ക്: https://scholarships.gov.in, https://dcescholarship.kerala.gov.in