ഫീഷറീസ് ഇ-ഗ്രാന്റ്സ് സോഫ്റ്റ്‌വെയർ പുതിയ വേർഷനിലേക്ക് മാറുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനമേധാവികൾ 2023-24 വരെയുള്ള എല്ലാ അപേക്ഷകളും അവയുടെ ക്ലെയിമുകളും ഒക്ടോബർ 31 നകം പൂർത്തീകരിക്കേണ്ടതാണ്. അതിനുശേഷമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 2024-25 അധ്യയന വർഷം മുതലുള്ള അപേക്ഷകൾ പുതിയ സോഫ്റ്റ്‌വെയർ മുഖേനയാണ് അപേക്ഷിക്കേണ്ടതെന്ന് ഫിഷറീസ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
