ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തു. മാനന്തവാടി ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് മീഡിയം എൽപി സ്‌കൂളിലെ ജൂൺ ശ്രീകാന്ത് ആണ് കുട്ടികളുടെ പ്രധാനമന്ത്രി. കുട്ടികളുടെ പ്രസിഡന്റായി മാനന്തവാടി ലിറ്റിൽ ഫ്‌ളവർ യുപി സ്‌കൂളിലെ ഹൃദ്യ എലിസബത്തും തിരഞ്ഞെടുക്കപ്പെട്ടു. പയ്യംപള്ളി സെന്റ് കാത്തറിൻ ഹയർസെക്കന്ററി സ്‌കൂളിലെ ഇവാന ആൻ ബാബുവാണ് കുട്ടികളുടെ സ്പീക്കർ. ജില്ലാതലത്തിൽ പ്രസംഗമത്സരം നടത്തിയാണ് കുട്ടി നേതാക്കളെ തിരഞ്ഞെടുത്തത്. നവംബർ 14ന് രാവിലെ 9.30ന് ശിശുദിന റാലി സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് എസ്.കെ.എം.ജെ. ഹൈസ്‌കൂളിൽ സമാപിക്കും. തുടർന്ന് കുട്ടികളുടെ നേതാക്കൾക്കുള്ള സ്വീകരണവും ഉപഹാര സമർപ്പണവും സ്‌കൂൾ ജൂബിലി ഹാളിൽ നടക്കും.