തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ രണ്ട് വർഷത്തെ പോസ്റ്റ് എം.എസ്.സി. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 19ന് വൈകിട്ട് 5 മണിവരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. ആഗസ്റ്റ് 27ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അക്കാഡമിക്ക് അഡീഷണൽ ഡയറക്ടർക്ക് ലഭിക്കണം. വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന ആർ.സി.സി യുടെ വെബ്സൈറ്റ് സന്ദർശിക്കുക.