വനിതാ കമ്മിഷന്റെ എറണാകുളം ജില്ലാതല മെഗാ അദാലത്ത് ആരംഭിച്ചു. എറണാകുളം ഗസ്റ്റ്ഹൗസ് ഹാളിൽ രാവിലെ പത്തിന് ആരംഭിച്ച അദാലത്തിന് വനിതാകമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, കമ്മിഷനംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ഡയറക്ടർ ഷാജി സുഗുണൻ ഐ.പി.എസ്. എന്നിവർ നേതൃത്വം നൽകി. ആദ്യദിവസം 68 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 22 പരാതികൾ പരിഹരിച്ചു. നാല് കേസുകളിൽ റിപ്പോർട്ട് തേടുകയും ഒരു കേസ് ജില്ലാ നിയമസേവന അതോറിറ്റിയുടെ പരിഗണനയ്ക്ക് അയക്കുകയും ചെയ്തു. ബാക്കി പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അദാലത്ത് ഇന്നും തുടരും.