സ്‌കോൾ കേരള ആഗസ്റ്റ് 18, 24, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്പോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്‌സ് ആദ്യ ബാച്ച് തിയറിപ്രായോഗിക പരീക്ഷ തീയതികൾ വയനാട് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനഃക്രമീകരിച്ചു.

പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ആഗസ്റ്റ് 18ന് നടത്താൻ നിശ്ചയിച്ചിരുന്ന DDN01 പരീക്ഷ സെപ്റ്റംബർ 01 ന് രാവിലെ 10 മുതൽ 12 വരെയും ആഗസ്റ്റ് 24 –ന് നടത്താൻ നിശ്ചയിച്ചിരുന്ന DDN02 തിയറിപ്രായോഗിക പരീക്ഷകളിൽ തിയറി പരിക്ഷ സെപ്റ്റംബർ ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുംപ്രായോഗിക പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4 മണി വരെയും സംഘടിപ്പിക്കും. ആഗസ്റ്റ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷ DDN03 സെപ്റ്റംബർ ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടത്തും. വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ആഗസ്റ്റ് 21 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. വിശദ വിവരങ്ങൾക്ക്www.scolekerala.org