കൊച്ചി: സി-ഡിറ്റിന്റെ സൈബര്‍ശ്രീ പ്രോജക്ടില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് ഒരു വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക കരാര്‍ നിയമനത്തിന് ബി.കോം. യോഗ്യതയുള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. റ്റാലി സോഫ്റ്റ്‌വെയര്‍ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അടങ്ങുന്ന അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണ്ണിമ ടിസി .81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ 2017 ഡിസംബര്‍ 8-ാം തീയതിക്കകം ലഭിക്കേണ്ടതാണ്. cybersricdit@gmail.com എന്ന വിലാസത്തിലും അപേക്ഷകള്‍ അയയ്ക്കാം. ഫോണ്‍ 0471 2323949