ഗ്രാമീണ യുവജനങ്ങള്‍ക്കായി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന് തൊഴില്‍ നൈപുണ്യ കോഴ്‌സുകളുടെ പരിചപ്പെടുത്തലും രജിസ്‌ട്രേഷനും നടക്കും. രാവിലെ 10.30 മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി.
ചന്ദനത്തോപ്പ് എഡ്യൂ ജോബ്‌സ് അക്കാഡമിയുടെ സഹകരണത്തോടെ തയ്യല്‍, ആട്ടോമോട്ടീവ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ജി.എസ്.റ്റി, മ്യൂച്ചല്‍ ഫണ്ട് ഏജന്റ്, ടെലികോം, റീട്ടെയില്‍ എന്നീ സൗജന്യ തൊഴില്‍ നൈപുണ്യ കോഴ്‌സുകളാണ് നടത്തുന്നത്.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതത് മേഖലയില്‍ തൊഴില്‍ ഉറപ്പാക്കും. കരീപ്ര, വെളിയം, പൂയപ്പള്ളി, എഴുകോണ്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലേയും കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലേയും 18നും 35നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ ഒന്നിന് രാവിലെ 10ന് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ എത്തണം.