സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) ഒഴിവുളള സീറ്റുകളിൽ ആഗസ്റ്റ്0 31 ന് രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഒഴിവുളള എസ്.സി. സീറ്റിലേയ്ക്കും, ഫിഷറീസ് ക്വാട്ട സീറ്റിലേയ്ക്കുമുളള അഡ്മിഷനും ഇതോടൊപ്പം നടത്തും.  ഫിഷറീസ്, എസ്.സി. വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനം മാർക്കിൽ  കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിദ്യാർത്ഥികൾക്ക് അസൽ രേഖകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290  / 9188001600, www.kicma.ac.in.