ചാക്ക ഗവ. ഐ ടി ഐ 2024-25 വർഷത്തേക്കുള്ള അഡ്മിഷനുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ സംവരണ സീറ്റിലേക്ക് ഒഴിവ് ഉള്ളതിനാൽ ഓഫ് ലൈനായി  അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഐ.ടി.ഐയിൽ നേരിട്ടെത്തി സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2502612.