തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 9 ന് നടക്കും. മെഷീൻ ഡിസൈൻ (മെക്കാനിക്കൽ എൻജിനിയറിങ്), നെറ്റ്‌വർക്ക് എൻജിനിയറിങ് (ഇൻഫർമേഷൻ ടെക്നോളജി), പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ടോണിക്സ് എൻജിനിയറിങ്), പവർ സിസ്റ്റംസ് ആൻഡ് കൺട്രോൾ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ടോണിക്സ് എൻജിനിയറിങ്), സിഗ്നൽ പ്രോസസിങ് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്), മെക്കട്രോണിക്സ് (ഇന്റർ ഡിസിപ്ലിനറി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് (ഇന്റർ ഡിസിപ്ലിനറി), ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് (ഇന്റർ ഡിസിപ്ലിനറി) ബ്രാഞ്ചുകളിലാണ് ഒഴിവുകൾ. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ MCAP അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ അസൽ സർട്ടഫിക്കറ്റുകളും അനുബന്ധ രേഖകളുമായി രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. ഒരു മണിക്കുശേഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.