പ്രശസ്ത ആംഫീബിയൻ ബയോളജിസ്റ്റ് പ്രൊഫ. എസ്.ഡി.ബിജുവിന്റെ ‘തവളകൾ ഭൂമിയിലെ ജീവിതത്തിലേക്കുള്ള ജാലകം’ എന്ന പൊതുപ്രഭാഷണം ഒക്ടോബർ 23-ആം തീയതി വൈകുന്നേരം 3 മണിക്ക് കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം & പ്രീയദർശിനി പ്ലാനിറ്റോറിയം സെമിനാർ ഹാളിൽ വച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കും.
ഡൽഹി യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി വിഭാഗത്തിലെ സീനിയർ പ്രൊഫസറും ഹാർവാർഡ് റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ എച്ച് ആർ ഡി വൈ (hrdy) ഫെല്ലോയും ആയ പ്രൊഫസർ എസ്.ഡി.ബിജുവിനെ, ഭാരതത്തിന്റെ തവള മനുഷ്യൻ, എന്നാണ് അറിയപ്പെടുന്നത്. തവളകളിലൂടെ ഭൂമിയിലെ ജീവനെ മനസ്സിലാക്കുന്നതിനും, ഭൂമിയിലെ ആവാസ വ്യവസ്ഥയിൽ തവളകൾ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ചും അവയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നിവയാണ് ആണ് ഈ പ്രഭാഷണം ലക്ഷ്യമിടുന്നത്. പ്രസ്തുത പൊതുപ്രഭാഷണം വിദ്യാർഥികൾ, ഗവേഷകർ, പരിസ്ഥിതി പ്രവർത്തകർ, ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള പൊതുജനങ്ങൾ, എന്നിവർക്ക് ആകർഷണീയമായിരിക്കും. പ്രവേശനംസൗജന്യമാണ്.