തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായ് (കേൾവിക്കുറവ് – 1) സംവരണം ചെയ്ത തസ്തികയിൽ ഒരു ഒഴിവുണ്ട്. ഹിന്ദിയിലെ ബിരുദമാണ് യോഗ്യത. യോഗ്യതാ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18 – 40 വയസ്. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 29 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.