തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ലൈബ്രറി ഇന്റേണ്‍സിനെ താല്‍ക്കാലികമായി നിയമിക്കും. ലൈബ്രറി സയന്‍സ് ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ലൈബ്രറി ഇന്റേണ്‍സിന്റെ അഭിമുഖം നവംബര്‍ 15 ന് രാവിലെ പത്തിന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
